മലയാളികളുടെ പ്രിയ നടിയാണ് ഷക്കീല. താരത്തിന്റെ മകളും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഷക്കീലയുടെ ദത്ത് പുത്രിയാണ് ട്രാന്‍സ്ജെന്‍ഡറായ മില്ല. മോഡലും ഫാഷന്‍ ഡിസൈനറും വ്ളോഗറുമായ മില്ല ബേബിഗലും നടിമാരായ ദിവ്യ ഗണേഷും കമ്പം മീനയും സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു. ഷൂട്ടിങ്ങിനായി പോകവെ കുമളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
READ ALSO: കുഞ്ഞിന്റെ പൊസിഷനില്‍ പ്രശ്നങ്ങൾ, വേദന സഹിച്ചത് മൂന്ന് ദിവസത്തോളം: ആതിര പറയുന്നു
തലനാരിഴയ്ക്ക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നു മില്ല പറയുന്നു. അപകടത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു മില്ല. ‘എനിക്ക് മുതുകില്‍ ചെറുതായി രക്തം കട്ട പിടിച്ചിട്ടുണ്ട്. അതിന് ചികിത്സ നേടി. വേറെ കുഴപ്പം ഒന്നും ഇല്ല. കാര്‍ അപകടത്തില്‍ നിന്ന് തീര്‍ത്തും അത്ഭുതകരമായിട്ടാണ് ഞാനും കൂട്ടുകാരും രക്ഷപ്പെട്ടത് – മില്ല പറഞ്ഞു.
Post Your Comments