കൊച്ചി: ഹരിഹരന്റെ സംവിധാനത്തിൽ ‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സൈജു കുറുപ്പ്. നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ, സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സൈജു നായകനായ ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ, എന്തുകൊണ്ടാണ് താന്‍ നായകവേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു.
സിനിമയിലേക്ക് വന്നത് തന്നെ വലിയൊരു റിസ്ക്ക് എടുത്താണെന്നും ഇനി ഒരു റിസ്ക്കെടുക്കാന് താല്പര്യമില്ലെന്നും താരം പറയുന്നു.
‘ഞാന്‍ സിനിമയിലേക്ക് വന്നത് തന്നെ വലിയൊരു റിസ്ക്ക് എടുത്ത് കോര്‍പറേറ്റ് ജോലി കളഞ്ഞിട്ടാണ്. അന്ന് മയൂഖവും, ലയണും മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. എന്റെ ജീവിതത്തിലെ എട്ട് വര്‍ഷം സിനിമക്ക് വേണ്ടി കാത്തിരുന്നു എന്നത് വലിയ റിസ്ക്കായിരുന്നു. ഇപ്പോള്‍ എനിക്ക് 42 വയസായി. ഇനി റിസ്ക്കെടുക്കാന് താല്പര്യം ഇല്ലാത്തത് കൊണ്ടാണ്, ഞാന്‍ നായക വേഷങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ആഗ്രഹിക്കാത്തത്,’ സൈജു കുറുപ്പ് വ്യക്തമാക്കി.
Post Your Comments