GeneralLatest NewsMollywoodNEWS

അല്ലെങ്കിൽ മലയാളികൾക്കു മുഴുവൻ അപമാനമാകും: കേരള സർക്കാറിന് സംസ്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാൻ പറ്റിയ അവസരം

ഈ അവസരം കളഞ്ഞുകുളിക്കരുത്

 നിത്യഹരിത നായകൻ പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പായ ഈ വീട് സർക്കാർ ഏറ്റെടുത്ത്  സാംസ്കാരിക സമാരകമായി മാറ്റണമെന്നും അല്ലെങ്കിൽ മലയാളികൾക്ക് പോലും അപമാനമാണെന്നും ഹരീഷ് പേരടി.

read also: എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി: ആശങ്കയറിയിച്ച് ഡബ്ലൂസിസി

കുറിപ്പ് പൂർണ്ണ രൂപം

പത്മശ്രിയും പത്മഭൂഷണും..542 സിനിമകളിലെ നായകനായതിന്റെ പേരിലും ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതൽ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേൾഡ് ഗിന്നസ് അവാർഡുകൾ..ഒരു പാട് സാധാരണ മനുഷ്യരെ തിയ്യറ്ററിൽ സിനിമ കാണാൻ പഠിപ്പിച്ച, ഏത് ഉയരത്തിൽ നിൽക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു…മനസ്സിലാക്കിയെപറ്റു…അതിന് ഈ വീട് സർക്കാർ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം..അല്ലെങ്കിൽ മലയാളികൾക്കുമുഴുവൻ അപമാനമാണ്…സാംസ്കാരിക വകുപ്പിനും കേരള സർക്കാറിനും സംസ്ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാൻ വീണുകിട്ടിയ അപൂർവ്വഅവസരം..ഈ അവസരം കളഞ്ഞുകുളിക്കരുത്…മനുഷ്യത്വത്തോടെ,സംസ്ക്കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക…???❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button