‘മേപ്പടിയാൻ’ എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഷഫീഖിൻ്റെ സന്തോഷം’ എന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. അനൂപ് പന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡ് ഫിലിംസിൻ്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഒരു യുവാവിൻ്റെ ജീവിതം ലാളിത്യത്തോടെയും രസകരവുമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് തുടക്കമിട്ടത്. വിനോദ് മംഗലത്ത് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്തു മെമ്പർ ഷോൺ ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി.
ബാല, മനോജ്.കെ.ജയൻ, ദിവ്യാ പിള്ള, ആത്മീയ, അസീസ് നെടുമങ്ങാട്, ഷഹീൻ സിദ്ദിഖ്, ബോബൻ സാമുവൽ, അനീഷ് രവി, ഹരീഷ് പെങ്ങൻ, ഗീതി സംഗീത, പൂമരം വസന്ത, പൊള്ളാച്ചി രാജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. എൽദോ ഐസക്ക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ -ശ്യാം കാർത്തികേയൻ, മേക്കപ്പ് – അരുൺ ആയൂർ, കോസ്റ്റ്യം ഡിസൈൻ – അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാകേഷ്.കെ.രാജൻ, പി.ആർ.ഒ -വാഴൂർ ജോസ് .
Post Your Comments