BollywoodCinemaGeneralIndian CinemaLatest News

മുഖം മറച്ചു വരുന്ന ഈ സെലിബ്രിറ്റി ആരാണ് ? വൈറലായി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ഒരു ചിത്രമാണ് ചർച്ചയാകുന്നത്. മുഖം മറയ്ക്കുന്ന തരത്തിൽ പൂർണമായും സിപ്പു ചെയ്ത നീല ജാക്കറ്റിട്ട് പുറത്തിറങ്ങിയ സെലിബ്രിറ്റി ആരാണെന്ന് തിരയുകയായിരുന്നു സോഷ്യൽ മീഡിയ. ഇപ്പോളിതാ, ആളെ പിടികിട്ടിയിട്ടുണ്ട്. ബോളിവുഡിലെ പ്രശസ്തരായ നടിയായ ശില്പാ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയാണിത്.

കുറച്ച് നാളുകൾക്ക് മുൻപ് അശ്ലീലചിത്രം നിർമ്മാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇതിനെത്തുടർന്ന് ബോളിവുഡിൽ പാപ്പരാസികൾ പല കഥകളും മെനഞ്ഞു. ശില്പാ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹമോചിതരാവും എന്ന് വരെ വാർത്തകൾ പരന്നു. എന്നാൽ, ഈ വാർത്ത നിഷേധിച്ച് ശില്പാ ഷെട്ടി തന്നെ രം​ഗത്തെത്തി. ജാമ്യം ലഭിച്ച് ജയിലിൽനിന്ന് രാജ് കുന്ദ്ര പുറത്ത് വന്ന ശേഷം പന്ത്രണ്ടാം വിവാഹ വാർഷികം ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. രാജ് കുന്ദ്രയുടെ ഒത്തുള്ള ചിത്രങ്ങൾ ശില്പ പങ്കുവച്ചിരിന്നു.

കേസിന് ശേഷം പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാനാണ് രാജ് കുന്ദ്ര ഇത്തരത്തിൽ മുഖംമറച്ച് ജാക്കറ്റും ധരിച്ച് പുറത്തിറങ്ങുന്നതെന്നാണ് വിലയിരുത്തൽ. അറസ്റ്റിനു ശേഷം പൊതുപരിപാടികളിലോ സോഷ്യൽ മീഡിയയിലോ ഒന്നും അത്ര സജീവമായിരുന്നില്ല അദ്ദേഹം. എയർപോർട്ടിലേക്ക് പോവുകയാണ് താരം എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. . ചിത്രങ്ങൾ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു.നിരവധി ട്രോളുകൾ ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിപ്പോൾ, മുഖം പുറത്തു കാണിക്കാൻ ആകാതെ തലയിൽ തുണിയൊക്കെ ഇട്ടു നടക്കേണ്ട അവസ്ഥയാണല്ലോ എന്നാണ് പലരും കമന്റിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button