മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. നിർമ്മാതാവിന്റെ റോളിലാണ് കാർത്തിക് മലയാളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. ജിതിന് ഐസക് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവായാണ് കാര്‍ത്തിക് എത്തുന്നത്. ‘രേഖ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കും. സ്റ്റോണ്‍ ബഞ്ച് പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ‘രേഖ’.
വിന്‍സി അലോഷ്യസ് ആണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായെത്തുന്നത്. വിഷ്ണു ഗോവിന്ദാണ് നായകനായെത്തുന്നത്. കാസര്‍ഗോഡ് നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 25ന് കൊച്ചിയില്‍ ആരംഭിക്കും. ‘അറ്റെന്‍ഷന്‍ പ്ലീസ് ‘, ‘ഫ്രീഡം ഫൈറ്റ് ‘ആന്തോളജിയിലെ ‘പ്ര തൂ മു ‘എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ജിതിൻ ‘രേഖ’യുമായെത്തുന്നത്.
2012ല്‍ പുറത്തിറങ്ങിയ ‘പിസ’ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാന രംഗത്തേക്കെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും കാർത്തിക് ആയിരുന്നു. പിന്നീട്, ‘ജിഗര്‍തണ്ട’, ‘പേട്ട’, ‘ജഗമേ തന്തിരം’, ‘മഹാന്’ തുടങ്ങി പത്ത് സിനിമകളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആറ് സിനിമകള്‍ നിര്‍മ്മിച്ചു. നിലവിൽ, സംവിധാനം, തിരക്കഥ, നിര്‍മ്മാണം എന്നീ മേഖലകളില്‍ സജീവമാണ് കാര്‍ത്തിക്.
Post Your Comments