
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ട്വൽത്ത് മാൻ’. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ചിത്രം മേയ് മാസം റിലീസ് ചെയ്യും എന്ന വിവരമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാകും ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുക.
14 പേരോളം മാത്രം അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയതുമുണ്ട് ഈ സിനമയ്ക്ക്. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. മിസ്റ്ററി പശ്ചാത്തലത്തിലാണ് ‘ട്വൽത്ത് മാൻ’ ഒരുങ്ങുന്നത്. നവാഗതനായ കെ.ആർ.കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ എന്നിവരാണ് നായികമാരായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അനിൽ ജോൺസൺ ആണ്.
Post Your Comments