
ബോക്സോഫീസ് തൂത്തുവാരി ‘കെജിഎഫ് ചാപ്റ്റര്‍ 2’ രാജ്യത്തുടനീളം ജൈത്രയാത്ര തുടരുകയാണ്. ഒരു മികച്ച സിനിമ എന്നതിനുമപ്പുറം ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തെ ജനങ്ങൾ നെഞ്ചേറ്റിയിരിക്കുകയാണ്. ‘റോക്കി ഭായി’യെ കാണണം എന്ന പറഞ്ഞ് വിഷമിക്കുന്ന കുട്ടി ആരാധകന്റെ വീഡിയോയും ആരാധകന് യഷ് നല്കിയ മറുപടിയുമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
‘അവന് വളരെ സങ്കടത്തിലാണ്, കെജിഎഫ് കണ്ട സമയം മുതല്‍ അവന് ഇത് പറയുന്നുണ്ട്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് യഷിനെ കാണണമെന്ന് പറയുന്ന കുട്ടി ആരാധകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ ആരാധകന് മറുപടിയുമായി താരം എത്തി. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നുണ്ട്. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി.
യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments