ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായും ബിഗ് സ്ക്രീനിൽ നടനായും മലയാളികളുടെ മനസിലേക്ക് കയറിയ താരമാണ് രമേശ് പിഷാരടി. സമൂഹമാധ്യമങ്ങളിലും സജീവമായ നടൻ, പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. രമേഷ് പിഷാരടിയും സൂപ്പർസ്റ്റാർ മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാകാറുണ്ട്. അടുത്ത കാലത്തായി മമ്മൂട്ടിയോടൊപ്പം സ്ഥിരമായി യാത്രകൾ പോകാറുണ്ട് രമേഷ് പിഷാരടി. ഇപ്പോളിതാ, മമ്മൂട്ടിയുടെ സഹയാത്രികനായതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. തന്റെ പുതിയ സിനിമയായ ‘നോ വേ ഔട്ടി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് രമേശ് പിഷാരടി മനസ് തുറന്നത്.
രമേശ് പിഷാരടിയുടെ വാക്കുകൾ:
മമ്മൂട്ടി പോകുന്ന ചില സ്ഥലങ്ങളിൽ ഞാൻ ഒപ്പം പോകാറുണ്ട്. എന്നാൽ, മമ്മൂട്ടിയുമായി തനിക്ക് വലിയ ആത്മബന്ധമൊന്നുമില്ല. അദ്ദേഹത്തിന്റെ ആത്മബന്ധങ്ങളും സുഹൃത്തുക്കളുമെല്ലാം വേറെ പലരുമാണ്. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനുള്ള തന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്തരം യാത്രകൾ നടത്തുന്നത് . മമ്മൂട്ടിയെ പോലെ വലിയ അനുഭവ സമ്പത്തുള്ള വ്യക്തിയ്‌ക്കൊപ്പം സംസാരിക്കാൻ സാധിക്കുക എന്നത് തന്നെ ഒരു ഭാഗ്യമാണ്. ഞാൻ അത് വലിയ ആഗ്രഹത്തോടെയും സന്തോഷത്തോടെയും അഭിമാനത്തോടെയും ചെയ്യുന്ന കാര്യമാണ്. അത് ഒരു ചെറിയ കാര്യവുമല്ല.
അദ്ദേഹത്തെപ്പോലെ ജീവിതാനുഭവവും കലാലോകത്തെ അനുഭവവുമുള്ള ഒരാളോട് ഇടയ്ക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. അത് ഒരു അഭിമുഖം പോലെയാണ്, പഴയ സിനിമകൾ. കണ്ട സിനിമകൾ അങ്ങനെ കുറെ കാര്യങ്ങളാണ് സംസാരിക്കുക. അതൊക്കെ കേൾക്കാൻ കിട്ടുന്ന അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല.
Leave a Comment