മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്ജ്. മിനിസ്ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച മിയ 2010 ല്‍ പുറത്ത് ഇറങ്ങിയ ‘ഒരു സ്മോള്‍ ഫാമിലി ‘എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. പിന്നീട് മലയാളത്തിലും തമിഴിലും മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് മിയ ജീവൻ നൽകി. സമൂഹമാധ്യമത്തിൽ സജീവമായ മിയ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2020 ല്‍ ആയിരുന്നു മിയയുടെ വിവാഹം. വ്യവസായി അശ്വിന് ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലൂക്ക എന്ന് പേരുള്ള ഒരു മകനുമുണ്ട്. മിയയെ പോലെ തന്നെ കുഞ്ഞ് ലൂക്കയ്ക്കും ആരാധകരേറെയാണ്.
ലൂക്കയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ മിയ ഒട്ടും പിശുക്ക് കാണിക്കാറില്ല. ഇപ്പോഴിതാ, മകനുമൊത്ത് ആദ്യമായി സിനിമ കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവമാണ് മിയ പറയുന്നത്. ‘കെജിഎഫ് ചാപ്റ്റർ 2 ‘കാണാനാണ് കുടുംബസമേതം മിയ പോയത്. ‘കെജിഎഫ് ചാപ്റ്റർ 2 ‘ കാണാനാണ് ലൂക്കയേയും കൊണ്ടുപോയതെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. കുഞ്ഞു ലൂക്കയോടൊപ്പമുള്ള ചിത്രവും മിയ പങ്കുവെച്ചിട്ടുണ്ട്.
മിയയുടെ വാക്കുകൾ:
സെക്കന്‍ഡ് ഷോയ്ക്കായിരുന്നു ബുക്ക് ചെയ്തത്. ലൂക്കയ്ക്ക് ഏറ്റവും ഇഷ്ടവും കംഫര്‍ട്ടുമായ വസ്ത്രമാണ് ധരിപ്പിച്ചത്.വിഎഫ്എക്സും ബഹളങ്ങളുമെല്ലാം കുഞ്ഞിന് ബുദ്ധിമുട്ടായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. അശ്വിനാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്ന് നിര്‍ബന്ധമുള്ളയാളാണ്. കുഞ്ഞിനായുള്ള എല്ലാ സജീകരണവും നടത്തിയതിന് ശേഷമാണ് തിയേറ്ററിലേയ്ക്ക് പോയത്. സ്ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു ലൂക്ക.റോക്കി ഭായ് ശബ്ദമുണ്ടാക്കുന്നത് നിര്‍ത്തില്ലെന്ന് പത്ത് പതിനഞ്ച് മിനിനിറ്റുകള്ക്ക് ശേഷം അവന് മനസിലായി. എന്നാല്‍, കുറച്ച് കഴിഞ്ഞതോടെ അവന് ഉറങ്ങി. തിയേറ്റർ അനുഭവം ആയാൽ ഇങ്ങനെ വേണം.
കുഞ്ഞ് ജനിച്ചതിന് ശേഷം തന്റെ ജോലിത്തിരക്കുകളിലേക്ക് വീണ്ടും സജീവമായിരിക്കുകയാണ് മിയ. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് മിയ ഇപ്പോൾ. ഏപ്രില്‍ 16 ന് ആരംഭിച്ച ഷോയ്ക്ക് നല്ല പ്രതികരണമാണ് നിലവിൽ ലഭിക്കുന്നത്.
Post Your Comments