ആസിഫ് അലി ആയിരുന്നു ആദ്യത്തെ ക്രഷ് : പ്രണയം പറഞ്ഞ് ഗായത്രി അശോക്

‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്‘ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി അശോക്. ചിത്രത്തിലെ ‘അലരേ… ‘എന്ന ഒറ്റ ഗാനത്തിലെ അഭിനയത്തിലൂടെ തന്നെ ​ഗായത്രി ആരാധകരുടെ മനസ് കീഴടക്കി. ‘ലഡ്ഡു‘ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗായത്രിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ‘മെമ്പര്‍ രമേശന്‍‘. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ ‘സ്റ്റാറി‘ൽ ജോജുവിന്റെ മകളുടെ വേഷം അവതരിപ്പിച്ചത് ​ഗായത്രിയായിരുന്നു.

ഇപ്പോളിതാ, ആസിഫലിയോട് തനിക്കുള്ള ആരാധന തുറന്ന് പറയുകയാണ് നടി. സ്‌കൂള്‍ കാലം മുതല്‍ ആരാധനയോടെ കാണുന്ന ആസിഫ് അലി തന്റെ ആദ്യ ക്രഷ് കൂടിയാണെന്ന് നടി പറയുന്നു. ഗായകന്‍ എം.ജി.ശ്രീകുമാർ അവതാരകനായ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് ​ഗായത്രി മനസ് തുറന്നത്.

അന്നും ഇന്നും ആസിഫ് അലി തന്നെയാണ് തന്റെ പ്രിയതാരമെന്നും അദ്ദേഹത്തോടാണ് പ്രണയമെന്നും ഗായത്രി വ്യക്തമാക്കുന്നു. ‘ലഡ്ഡു‘വിന്റെ ഷൂട്ടിങ്ങ് സമയത്ത് ആസിഫ് അലിയോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് വാര്‍ത്തയൊക്കെ വന്നിരുന്നു. പക്ഷെ, ആസിഫ് അലി മാത്രം അറിഞ്ഞില്ലെന്നും ഗായത്രി പറയുന്നു.

‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആസിഫ് അലിയെ കാണാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് എന്റെ വീടിനടുത്ത് ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ വഴക്കിട്ട് ഷൂട്ടിങ്ങ് കാണാന്‍ പോയി. ആസിഫ് അലിയെ അടുത്തുനിന്ന് കണ്ടു. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഞാന്‍ ഫോട്ടോയും എടുത്തു. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷേ, ഒന്നും സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല‘ -​ഗായത്രി ഓർത്തെടുത്തു.

Share
Leave a Comment