ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈശോ’. പ്രഖ്യാപിച്ചത് മുതൽ ‘ഈശോ’യെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ‘ഈശോ’ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നായിരുന്നു സംഘടനകളുടെ വാദം.
‘ഈശോ’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡിന് വിവിധ സംഘടനകള്‍ കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിനിമയില്‍ മോശമായി ഒരു പരാമര്‍ശം ഇല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുകയും ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
ഇപ്പോൾ, ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തുമെന്ന വിവരമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വൻ തുകയ്ക്കാണ് ചിത്രം വിറ്റുപോയതെന്നാണ് വിവരം. ജയസൂര്യയുടെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ, പുറത്തിറങ്ങിയ ഈശോയുടെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് കിട്ടിയത്. നാദിർഷയുടെ മുൻപുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായാണ് ‘ഈശോ’ ഒരുക്കിയത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Post Your Comments