ബോളിവുഡിലെ ശ്രദ്ധേയരായ അച്ഛനും മകളുമാണ് ശക്തി കപൂറും ശ്രദ്ധ കപൂറും. 2010ല്‍ പുറത്തിറങ്ങിയ ‘ടീന്‍ പാര്‍ട്ടി ‘ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ കപൂര്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ടിലേറേയായി ശക്തി കപൂർ സിനിമാരംഗത്ത് സജീവമാണ്. ശ്രദ്ധയുടെ ആദ്യ ചിത്രത്തിൽ ശക്തി കപൂർ അതിഥി വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ചൊരു മുഴുനീള സിനിമ ഇതുവരെ ചെയ്യ്തിട്ടില്ല.
ഇപ്പോളിതാ , അച്ഛനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രദ്ധ. ഒരു അഭിമുഖത്തിനിടെയാണ് നടി മനസ് തുറന്നത്.
അച്ഛനൊപ്പം ഒരു മുഴുനീള കോമഡി സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വീട്ടില്‍ ഞങ്ങളെയെല്ലാവരെയും അദ്ദേഹം ഒരുപാട് തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുണ്ട്. അദ്ദേഹവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുക എന്നത് വളരെ മനോഹരമായൊരു കാര്യമാണ്. അത് ഞാൻ ഏറെ ആഗ്രഹിക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ സജീവമായ അച്ഛൻ നെഗറ്റീവും പോസിറ്റീവുമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാവെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് -ശ്രദ്ധ കപൂർ പറഞ്ഞു.
ബോളിവുഡിലെ സ്ഥിരം കാഴ്ചയാണ് സ്റ്റാര്‍ ‘പാരെന്റ് – ചൈല്‍ഡ്’ കോമ്പിനേഷന്‍ . ‘പാ’ സിനിമയിലെ അമിതാഭ്ബച്ചന്‍- അഭിഷേക് ബച്ചന്‍, ‘ബേഷരം’ത്തില്‍ ഋഷി കപൂര്‍- രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂറും മകള്‍ സോനം കപൂര്‍ എന്നിങ്ങനെ നീളുന്നു ബോളിവുഡിലെ അച്ഛന്‍ മക്കള്‍ കോമ്പോ. അത്‌പോലെ , ശക്തി കപൂർ -ശ്രദ്ധ കപൂർ ചിത്രവും അടുത്ത് തന്നെ സാധ്യമായേക്കാമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
Post Your Comments