അയ്യപ്പന്റെ ജീവിതകഥ പറയുന്ന ‘അയ്യപ്പന്‍’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ‘അയ്യപ്പന്‍’ വരുന്നതെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ പറഞ്ഞു. പൃഥ്വിരാജ്, ആര്യ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം 2023ല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘അയ്യപ്പന്‍’ ആയി ചിത്രത്തിൽ പൃഥ്വിരാജായിരിക്കും വേഷമിടുക.
ഷാജി നടേശന്റെ വാക്കുകൾ:
പ്രാദേശിക വിഷയങ്ങള്‍ മാത്രം സംസാരിക്കുന്ന സിനിമയല്ല അയ്യപ്പന്‍. അത്തരത്തിലുള്ള ചിത്രങ്ങൾ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുള്ളവര്‍ക്കും ആസ്വദിക്കാൻ കഴിയുന്ന വിഷയം തെരഞ്ഞെടുക്കണം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവർക്കിടയിൽ ഒരു വികാരമാണ് അയ്യപ്പൻ. ശബരിമലയില്‍ കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടതലായി സന്ദർശനം നടത്തുന്നത്. അതുകൊണ്ട് തന്നെ അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥ പാന്‍ ഇന്ത്യന്‍ സിനിമയാക്കാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ നിന്നും അത്തരമൊരു പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാകുമെന്നാണ് വിശ്വാസം.
‘അയ്യപ്പന്‍’ എല്ലാ ഭാഷകളിലും ഒരുമിച്ച് എത്തും. ഏത് ഭാഷയിൽ ചിത്രീകരണം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. വലിയ ക്യാന്‍വാസിലും, കാണാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളും വന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ സിനിമ ചെയ്യാൻ കഴിയും. ഒരു ഇന്റര്‍നാഷണല്‍ സിനിമയാകാനുള്ള എല്ലാ ഘടകങ്ങളുമുള്ള ഈ ചിത്രത്തിൽ ഉണ്ടെന്നാണ് ചര്‍ച്ച ചെയ്ത എല്ലാവരും അഭിപ്രായപ്പെടുന്നത്. മലയാളത്തിൽ നിന്ന് ഒരു ഇൻർനാഷണൽ ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. 2023ല്‍ അത് സാധിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments