CinemaGeneralLatest NewsMollywood

വേണുവിന്റെ ‘കാപ്പ’ ഒരുങ്ങുന്നു : ​ഗുണ്ടാ റോളിൽ പൃഥ്വിരാജ്

സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഒരുക്കുന്ന ‘കാപ്പ’ ചിത്രീകരണം ആരംഭിക്കുന്നു. മെയ് 20 മുതൽ തിരുവനന്തപുരത്ത് ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട് . പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. അന്ന ബെന്നും സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിലെ ഗുണ്ട ആക്റ്റായ കാപ്പയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകൃതമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് ജി ആര്‍ ഇന്ദു ഗോപനാണ്. ജി ആര്‍ ഇന്ദുഗോപന്റെ ശംഘ്മുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ​ഗുണ്ടാ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. താരം ജൂൺ മാസത്തിൽ ഷൂട്ടിന്റെ ഭാഗമാകും. നിലവിൽ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്.

വേണു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘കാപ്പ’. ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിൽ പാര്‍വതി തിരുവോത്തും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘രാച്ചിയമ്മ’യാണ് വേണു അവസാനമായി സംവിധാനം ചെയ്ത ചിത്രം.

shortlink

Related Articles

Post Your Comments


Back to top button