വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം ‘എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ് . എഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പാട്ടുകാരനായെത്തിയ ഹിഷാം ‘ഹൃദയ ‘ത്തിലെ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായി മാറി. ഇപ്പോളിതാ , ഹിഷാമിനെ തേടി തെലുങ്കിൽ നിന്നും അവസരം എത്തിയിരിക്കുകയാണ്. വിജയ് ദേവർക്കൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഖുശി’യിലൂടെയാണ് ഹിഷാമിന്റെ തെലുങ്കിലെ അരങ്ങേറ്റം.
‘നിന്നു കോരി’, ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശിവ നിർവാണയാണ് ചിത്രം ഒരുക്കുന്നത്. ‘പുഷ്പ’യ്ക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. കശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാമാണ്. ഏ.ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാൽ, അവസാനം നറുക്ക് ഹിഷാമിന് വീഴുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ആരംഭിച്ചു. ത്തിന് ‘ഹൃദയ ‘ത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ‘ഖുശി’യിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം പറയുന്നത്.
Post Your Comments