തിരുവനന്തപുരം : സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന പരാതിയുമായി യുവതി രംഗത്ത്. സംവിധായകനെതിരേ പീഡന പരാതി ഉയർത്തിയ കണ്ണൂർ സ്വദേശിനിയാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും വീണ്ടും പരാതി നൽകിയത്. 2010ൽ ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടിൽവച്ചു പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.
read also: ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമാകാൻ നോക്കിയ നിർമൽ പാലാഴിക്ക് പറ്റിയ അബദ്ധം, വൈറൽ
പരാതിയെ തുടർന്ന് എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു യുവതി പരാതിയിൽ പറയുന്നു. ‘ബാലചന്ദ്രകുമാർ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും ചാനൽ ചർച്ചയിലും പങ്കെടുത്തിട്ടും അയാളെ സംരക്ഷിച്ച്, അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുണ്ട്. തന്നെ അപായപ്പെടുത്താനും സാധ്യതയുണ്ട്. ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജി പിൻവലിച്ചിട്ടും, മറ്റൊരു കോടതിയിൽ ജാമ്യഹർജി നൽകാതിരുന്നിട്ടും, വാറന്റ് നിലനിൽക്കുന്ന പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണ്.’- യുവതി പറയുന്നു.
Post Your Comments