GeneralLatest NewsNEWSTollywood

‘വിവാഹം എനിക്ക് ഇഷ്ടമല്ല, പക്ഷേ, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല: കെജിഎഫ് 2 ഡയലോഗുമായി വിവാഹക്ഷണക്കത്ത്

റോക്കി ഭായി ആരാധകന്റെ വിവാഹ കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച

സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് യാഷ് അഭിനയിച്ച ‘കെജിഎഫ് ചാപ്റ്റര്‍ 2’ലെ ‘റോക്കി ഭായി’യുടെ ‘വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ്, ബട് വയലന്‍സ് ലൈക്സ് മീ, ഐ കാണ്ട് അവോയ്ഡ്’ എന്ന ഡയലോഗ്. ഏപ്രില്‍ 14 ന് റിലീസ് ചെയ്ത കെജിഎഫ് 2 വിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഒരു റോക്കി ഭായി ആരാധകന്റെ വിവാഹ കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വിവാഹ കാര്‍ഡില്‍ ‘വയലന്‍സ്’ ഡയലോഗ് പുനഃസൃഷ്ടിച്ചിരിക്കുകയാണ് യുവാവ്.

read also: ബോളിവുഡിൽ വീണ്ടും വിവാഹാഘോഷം: കെ.എല്‍.രാഹുലും അതിയ ഷെട്ടിയും വിവാഹിതരാകുന്നു

മെയ് 13ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വെച്ച്‌ നടക്കുന്ന ചന്ദ്രശേഖര്‍ – ശ്വേത എന്നിവരുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് വൈറൽ ആയിരിക്കുന്നത്. ‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’,- എന്നാണ് വിവാഹ കാര്‍ഡില്‍ യുവാവ് റോക്കി ഭായിയുടെ ഡയലോഗ് പുനഃസൃഷ്ടിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button