
പ്രസവിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടതിനു പിന്നാലെ ജോലിക്കെത്തിയതിന് തന്നെ പലരും വിമര്‍ശിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ ഹാസ്യതാരം ഭാരതി സിങ്ങ്. മകന്‍ ജനിച്ചു 12 ദിവസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങിനെത്തിയതിനാണ് വിമര്‍ശനം നേരിടേണ്ടിവന്നത്. എന്നാല്‍, കൂഞ്ഞുണ്ടായി എന്ന് കരുതി ദീര്‍ഘനാള്‍ വിശ്രമിക്കാം എന്നല്ല, ഏറ്റെടുത്ത ചുമതലകള്‍ ആദ്യം പൂര്‍ത്തിയാക്കുക എന്നതാണ് കടമയെന്ന് ഭാരതി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘നിങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ചിലര്‍ എന്നെ അഭിനന്ദിക്കുകയും ശക്തയാണ് എന്ന് പറയുകയും ചെയ്യാറുണ്ട്. പക്ഷെ അവള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വന്നെന്ന് പറഞ്ഞ് എന്നെ വിമര്‍ശിക്കുന്നവരും ഉണ്ട്. എന്തിനാണ് അവള്‍ക്കിത്ര ധൃതി എന്നാണ് അക്കൂട്ടര്‍ ചോദിക്കുന്നത്. ആളുകള്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയും അതില്‍ പോസിറ്റീവായതിന് മാത്രം നമ്മള്‍ ശ്രദ്ധ കൊടുക്കണം. ഒരുപാടുനാള്‍ വിശ്രമിക്കാന്‍ സമയമെടുത്തേക്കാം എന്ന കരുതാന്‍ മാത്രം മാലാഖമാരല്ല ഞങ്ങള്‍. ഒരുപാട് സ്ത്രീകള്‍ ഒരു മാസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങുന്നുണ്ട്’- ഭാരതി പറഞ്ഞു.
Post Your Comments