അവഗണനയുടേയും കാത്തിരിപ്പിന്റേയും പരമ്പരകളുണ്ടാകാം, ആ തിരിച്ചറിവിലൂടെയാണ് ഒരാൾക്ക് സിനിമയിൽ നിലനിൽക്കാനാവൂ എന്ന് നടൻ സോനുസൂദ്. വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്നതുപോലെയാണ് സിനിമയിലെ വിജയത്തിനായുള്ള കാത്തിരിപ്പെന്നും താരം വാർത്താ ഏജൻസിയായ പി.ടി.ഐയെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സോനു സൂദിന്റെ വാക്കുകൾ:
സിനിമാമോഹവുമായി മുംബൈ പോലെ അപരിചിതമായ ഒരു നഗരത്തിലേക്ക് വരുന്ന ഒരാൾക്ക് നിരവധി തള്ളിക്കളയലുകളെ നേരിടേണ്ടിവരും. ആഗ്രഹിച്ചത് ചെയ്യാനായെന്ന് വരില്ല, കൃത്യമായ പ്രതിഫലവും കിട്ടില്ല. നീണ്ട കാത്തിരിപ്പുകൾ ഉണ്ടാകും. ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടതായി വരും. എന്നാൽ, ക്ഷമയോടെ തിളങ്ങാൻ വരുന്ന അവസരവും കാത്തിരിക്കണം.
ഞാൻ അങ്ങനെ കാത്തിരുന്നിട്ടുണ്ട്. വെള്ളത്തിനടിയിൽ ശ്വാസംപിടിച്ച് നിൽക്കുന്നതുപോലെയാണ് ഈ മേഖലയിലെ വിജയമെന്നത് . ഈ വർഷങ്ങളത്രയും ഞാൻ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ചിലപ്പോൾ ഇപ്പോഴായിരിക്കാം ശ്വാസം വിട്ട് പുറത്തുവരാൻ എനിക്ക് സാധിച്ചത്. പതിനെട്ട് വർഷമായി ഒരു നടനെന്ന രീതിയിൽ അനുഭവിക്കാത്തതാണ് കഴിഞ്ഞ രണ്ടുവർഷമായി അനുഭവിക്കുന്നത്.
1999-ൽ കള്ളഴഗർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സോനു സൂദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മണിരത്നത്തിന്റെ യുവ, ആഷിഖ് ബനായാ അപ്നേ, ജോധാ അക്ബർ, സിങ് ഈസ് കിങ് ദബാങ് തുടങ്ങിയ ചിത്രങ്ങളുലൂടെയാണ് സോനൂ സൂദ് പ്രേക്ഷകശ്രദ്ധനേടിയത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
Post Your Comments