കെ.ജി.എഫ് ചാപ്റ്റര്‍ 2- ല്‍ ബോളിവുഡ് താരം രവീണ ഠണ്ടന്റെ പ്രകടനത്തെ വാഴ്ത്തി പ്രേക്ഷകര്‍. റോക്കിക്കൊപ്പം കട്ടയ്ക്ക് നിന്ന രാമിക സെന്‍ അതിഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാമിക സെന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. രവീണയുടെ അഭിനയജീവിതത്തിൽ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2- വിലെ രാമിക എന്നാണ് വിലയിരുത്തൽ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് രാമിക സെന്നിനെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
1999- ൽ പുറത്തിറങ്ങിയ ഉപേന്ദ്ര നായകനായ ‘ഉപേന്ദ്ര’ എന്ന ചിത്രത്തിലൂടെയാണ് രവീണ കന്നട സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളിൽ ബോളിവുഡിന്റെ പ്രിയ നായികയായിരുന്ന രവീണ 22 വര്‍ഷങ്ങള്‍ക്കിപ്പുറം കെ.ജി.എഫ് ചാപ്റ്റര്‍ 2- വിലൂടെ അതിഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
സിനിമയിൽ വില്ലനായെത്തിയ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പ്രകടനവും പ്രേക്ഷകപ്രശംസ നേടിയിട്ടുണ്ട്. അധീര എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ഗംഭീരമാക്കിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 2 ഏപ്രില്‍ 14-നാണ് പുറത്തിറങ്ങിയത്.
Post Your Comments