സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളി മനസിൽ ഇടം കണ്ടെത്തിയ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പിഷാരടിയുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹവും ഏറെ ചർച്ചയായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മൃഗങ്ങളോടുള്ള തന്റെ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ചെറുപ്പം മുതല്‍ തന്നെ മൃഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും പറയുകയാണ് പിഷാരടി. സിനിമാ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ വളർത്തുമൃഗങ്ങളെ കുറിച്ച് വാചാലനായത്.
എന്റെ കുട്ടിക്കാലം ചെലവഴിച്ചത് വെള്ളൂര്‍ പേപ്പര്‍ കമ്പനിയുടെ ക്വാട്ടേഴ്സിലായിരുന്നു, അവിടെ പെറ്റ്സിനെ വളർത്താൻ അനുവാദമില്ല. എന്നാലും, ഞാൻ അവിടെയും പെറ്റ്സിനെ വളർത്തി. പൂമ്പാറ്റയെ പിടിച്ച് തുണിയിട്ടുവെക്കുന്ന കൊട്ടയിലിട്ടാണ് വളർത്തിയത്. പച്ചത്തുള്ളനെയും അന്ന് പിടിച്ച് വളർത്തിയിട്ടുണ്ടെന്ന് പിഷാരടി പറഞ്ഞു.
കുട്ടിക്കാലത്തെ രസകരമായ ഒരു സംഭവം കൂടി താരം പങ്കുവയ്ക്കുന്നുണ്ട് . ഒരിക്കല്‍ കളിക്കാന്‍ പോയ സ്ഥലത്ത് നിന്ന് ഒരു കുട്ടിത്തേവാങ്കിനെ കിട്ടി. കുരങ്ങനാണെന്നും പറഞ്ഞ് ഞാന്‍ കുറച്ചുനേരം വീട്ടില്‍ കൊണ്ടുപോയി വെച്ചു. അമ്മ ഇതിനെയൊന്നും ഇവിടെ വളര്‍ത്താന്‍ പറ്റില്ല എന്നുപറഞ്ഞ് കളഞ്ഞിട്ടുണ്ട്.- രമേശ് പിഷാരടി കൂട്ടിചേർത്തു.
ഇപ്പോള്‍ വീട്ടില്‍ പട്ടി മാത്രമേ ഉള്ളൂവെന്നും മറ്റ് ജീവികളെ തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തത്തയും പട്ടിയും തമ്മില്‍ ചേരില്ല, ഇഗ്വാനയും തത്തയും തമ്മില്‍ ചേരില്ല ഇവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഈഗോ ക്ലാഷ് ആണെന്നും അദ്ദേഹം പറയുന്നു.
Post Your Comments