
പ്രഭാസ് നായകനായെത്തിയ ‘രാധേ ശ്യാ’മിന് പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയാണ് ആരാധകർ നൽകിയത്. എന്നാൽ, പ്രതീക്ഷിച്ച അത്ര വിജയം നേടാൻ ചിത്രത്തിനായില്ലെന്ന് മാത്രമല്ല പ്രഭാസ് ആരാധകർ കടുത്ത നിരാശയിലാകുകയും ചെയ്തു. പാൻ ഇന്ത്യ റിലീസായെത്തിയ ‘രാധേ ശ്യാം’ പ്രഭാസിന്റെ പരാജയ ചിത്രം കൂടിയാണ്.
ഇപ്പോൾ സിനിമയുടെ പരാജയത്തെ കുറിച്ച് പ്രതികരിക്കുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിച്ചത്. തന്നിൽ നിന്ന് പ്രേക്ഷകർ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്നാണ് നടൻ പറയുന്നത്. കൊവിഡ് അല്ലെങ്കിൽ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും പ്രഭാസ് പറയുന്നു.
രാധാകൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സാങ്കേതികതയും റിലീസിന് ശേഷം വിമർശിക്കപ്പെട്ടിരുന്നു. ടി സീരീസും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. 350 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ലഭിച്ചത് 214 കോടി മാത്രമാണ്.
Post Your Comments