മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ ഒരുക്കുന്ന ‘ജാക്ക് ആൻഡ് ജില്ലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ പ്രധാന ശ്രദ്ധാകേന്ദ്രം. ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുമുണ്ട്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം.പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന സിനിമ മെയ് 20ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ബി കെ ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേർന്നാണ്. സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
Post Your Comments