കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപ് നിരപരാധിയാണെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നുവെന്നും തനിക്ക് അറിയുന്ന പല കാര്യങ്ങളും തുറന്ന് പറയുന്നതിന് പരിധിയുണ്ടെന്നും വെളിപ്പെടുത്തി നടൻ മഹേഷ്. ഒരു ചാനല്‍ ചര്‍ച്ചയിലാണ് മഹേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ലെന്നും കേസിന്റെ തുടക്കം മുതലുളള പല കാര്യങ്ങളിലും അന്വേഷണം വേണമെന്നും അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായിപ്പോയെന്നും മഹേഷ് പറഞ്ഞു.
സാമ്പത്തികമായി മൂക്ക് കുത്തിയ ഒരു ചാനല്‍ വഴി കഴിഞ്ഞ അഞ്ചാറ് മാസമായി തുടര്‍ച്ചയായി ഈ വിഷയം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ചാനലിന് എങ്ങനെയാണ് ഓരോരോ കാര്യങ്ങള്‍ ലഭിക്കുന്നതെന്നും മഹേഷ് ചോദിച്ചു.
മഹേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ആക്രമിക്കപ്പെട്ട നടി അന്നത്തെ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പള്‍സര്‍ സുനി എങ്ങനെ അറിഞ്ഞു എന്നതൊരു ചോദ്യമാണ്. ആരുടെ വര്‍ക്കിന് വേണ്ടി വന്നു എന്നുളളതൊരു ചോദ്യം. അവരെ ചോദ്യം ചെയ്യേണ്ടേ . ഇതിനുത്തരം പോലീസ് തരേണ്ടതല്ലേ. സംഭവം നടന്നതിന് ശേഷം എന്തുകൊണ്ട് ചോദ്യം ചെയ്യല്‍ പിറ്റേ ദിവസം രാവിലേക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്. എന്തുകൊണ്ടാണ് ഡിലേ വന്നത് എന്നത് അന്വേഷിക്കണം. തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് പരിമിതിയുണ്ട്. താന്‍ നടിക്ക് എതിരെ ആണെന്ന് എല്ലാവരും പറയുന്നു. താന്‍ ഇതുവരെ നടിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’.
‘ദിലീപ് തെറ്റ് ചെയ്തില്ല എന്ന് പറയുന്നത് കൊണ്ട് താന്‍ എങ്ങനെയാണ് നടിക്ക് എതിരെ ആവുന്നത്. റൂട്ട് മുതലുളള കാര്യങ്ങള്‍ അന്വേഷിച്ചാല്‍ അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായി പോയെന്ന് പോലീസിന് മനസ്സിലാകും. ദിലീപിനെ കുടുക്കാന്‍ വേണ്ടി പോലീസ് ശ്രമിക്കുകയാണ്. ഇത് പോലീസിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ അത് മാധ്യമങ്ങളില്‍ വന്നു. അതില്‍ ആരാണ് തെറ്റുകാരന്‍. സാമ്പത്തികമായി മൂക്ക് കുത്തിയ ഒരു പ്രധാനപ്പെട്ട ചാനല്‍ വഴിയാണ് കഴിഞ്ഞ അഞ്ചാറ് മാസമായി തുടര്‍ച്ചയായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ചാനലിന് എങ്ങനെയാണ് ഓരോരോ കാര്യങ്ങള്‍ ലഭിക്കുന്നത്.’
Post Your Comments