BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ബ്ലോക്ക്ബസ്റ്റര്‍ ചിത്രം എങ്ങനെ ചെയ്യണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കും’: ബ്രഹ്മാണ്ഡ ചിത്രവുമായി കെആര്‍കെ

മുംബൈ: സൂപ്പർ താരങ്ങളെയും സൂപ്പർഹിറ്റ് ചിത്രങ്ങളെയും വിമർശിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച് രംഗത്തെത്തുന്ന കമാല്‍ ആര്‍ ഖാന്റെ പുതിയ പ്രഖ്യാപനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ബാഹുബലിയേക്കാള്‍ വലുത് എന്ന അവകാശവാദവുമായി, തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് കെആര്‍കെ പങ്കുവെച്ചത്. ട്വീറ്റിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രഖ്യാപനവും താരം പങ്കുവെച്ചത്.

ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല: വൈറല്‍ ​ഗായിക റാണുവിന്റെ ‘കച്ചാ ബദം’ പാട്ടിനു നേരെ വിമര്‍ശനം

‘ദേശ്‌ദ്രോഹി’ എന്ന തന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്. ‘ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എങ്ങനെയാവണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കാന്‍ ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു,’ എന്ന് താരം ട്വിറ്ററിൽ കുറിച്ചു.

2008ലായിരുന്നു ദേശ്‌ദ്രോഹിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ജഗദീഷ് എ ശര്‍മയുടെ സംവിധാനത്തില്‍ കെആര്‍കെ തന്നെ നിര്‍മ്മിച്ച് അഭിനയിച്ച ചിത്രമായിരുന്നു ദേശ്‌ദ്രോഹി. മനോജ് തിവാരി, ഹൃഷിതാ ഭട്ട്, ഗ്രേസി സിംഗ്, സൂഫി സെയ്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സാമ്പത്തികമായി വലിയ പരാജയമായിരുന്നു. അതേ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് താരം ഇപ്പോള്‍ എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button