
ലത മങ്കേഷ്കര്‍ സൂപ്പര്‍ ഹിറ്റാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനം റയിൽവേ സ്റ്റേഷനിൽ ഇരുന്നു അതിമധുരമായി ആലപിക്കുന്ന വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഗായിക റാണു മണ്ഡാലിനു നേരെ വിമർശനം.
വഴിയോരക്കച്ചവടക്കാരന്‍ ഭൂപന്‍ ഭട്യാകര്‍ പാടി വൈറല്‍ ആക്കിയ ‘കച്ചാ ബദം’ എന്ന പാട്ട് പാടുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. നവവധുവിനെപ്പോല്‍ ആണ് റാണു മണ്ഡല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. റാണുവിന്റെ വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറല്‍ ആയി. പാട്ടിനും വേഷപ്പകര്‍ച്ചയ്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
read also: ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചു; വരുൺ ധവാനെതിരെ നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്
‘കച്ചാ ബദം’ പാട്ടിനെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നാണ് പ്രധാന വിമര്‍ശനം.ഗായികയുടെ വിവാഹം കഴിഞ്ഞോ എന്നാണ് വസ്ത്രധാരണം കണ്ട് പലരും ചോദിക്കുന്നത്.
ഗായകന്‍ ഹിമേഷ് രെഷ്മിയയ്ക്കൊപ്പം ഗാനം ആലപിച്ചുകൊണ്ട് ബോളിവുഡിലേക്ക് ചുവടുറപ്പിച്ച റാണുവിനു കൈനിറയെ അവസരങ്ങളാണ്. ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍ എന്ന ചിത്രത്തിലെ ‘തേരി മേരി’എന്ന ഗാനം ശ്രദ്ധനേടിയിരുന്നു.
Post Your Comments