തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ച ബോളിവുഡ് താരം വരുൺ ധവാനെതിരെ നടപടി. ട്രാഫിക് നിയമ ലംഘനം നടത്തിയ താരത്തിന് കാൺപൂർ പൊലീസ് ചലാൻ അയച്ചു. നടൻ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
വരുൺ ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ പ്ലേറ്റും തകരാറിലായിരുന്നു എന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാർ കണ്ടെത്തിയാൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വരുൺ ധവാൻ കാൺപൂരിൽ എത്തിയത്.
എന്നാൽ ട്രാഫിക്ക് നിയമലംഘനത്തിന് വരുൺ കുടുങ്ങുന്നത് ഇതാദ്യമല്ല. കുറച്ചുകാലം മുമ്പ് മുംബൈയിൽ വെച്ച് കാറില്‍ തൂങ്ങിക്കിടന്ന് ആരാധകനൊപ്പം ഒരു ചിത്രം പകർത്തിയതിന് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിന് ചലാൻ നൽകിയിരുന്നു. ആരാധകനൊപ്പം ചിത്രമെടുക്കുന്ന വരുണിന്റെ ചിത്രം വൈറലായതോടെ പോലീസ് ചലാൻ പുറപ്പെടുവിക്കുകയായിരുന്നു.
Post Your Comments