വാർത്തകളിൽ നിറയുന്ന താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരന്റെ വണ്ടിപ്രേമം അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്ന് മല്ലിക പറയുന്നു. ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ താല്‍പ്പര്യമുള്ള പൃഥ്വിരാജിന് ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു, മിനി കൂപ്പര്‍ എന്നിങ്ങനെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട്.
പൃഥ്വിയുടെ കാറുകളില്‍ ലംബോര്‍ഗിനിയില്‍ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ടെന്ന് മല്ലിക പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘മോനേ, ഇതില്‍ മാത്രം എന്നോട് കയറാന്‍ പറയരുത്. സ്പോര്‍ട്സ് കാറുപോലെയാണ്, അതില്‍ നിന്ന് ഇറങ്ങണമെങ്കില്‍ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവച്ച് ഇറങ്ങണം. ഞങ്ങളെ പോലെയുള്ളവര്‍ക്ക് പറ്റുന്ന വണ്ടിയല്ല.’- മല്ലിക പറയുന്നു
read also: പെണ്ണും – പെണ്ണും പ്രേമിക്കുമ്പോൾ: മോനിഷ മോഹന്റെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
പൃഥ്വിയുടെ കാറുകളില്‍ തനിക്കേറ്റവും ഇഷ്ടം റേഞ്ച് റോവറാണെന്നും പറഞ്ഞ താരം പൃഥ്വിയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ അല്‍പ്പം സ്പീഡ് കൂടുതലാണെന്നും അതേസമയം, ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുകയെന്ന് മല്ലിക പറഞ്ഞു.
Post Your Comments