കൊച്ചി: പൃഥ്വിരാജ് ഒരു കാര്യം വിചാരിച്ച് കഴിഞ്ഞാൽ അത് നടന്നിരിക്കണമെന്ന ചിന്തയുണ്ടെന്ന് മലയാളികളുടെ പ്രിയനടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരൻ. ഓസ്‌ട്രേലിയന്‍ ജീവിതമാണ് രാജുവിനെ മാറ്റിമറിച്ചതെന്നും, അവന്‍ സെല്‍ഫ് ഇന്‍ഡിപെന്റന്‍ഡായത് അതോടെയാണെന്നും മല്ലിക അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
‘അവന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയില്ലെങ്കിലും അതൊരു കുറവായി തോന്നിയിട്ടേയില്ല. എന്നോടങ്ങനെ ഗുസ്തി പിടിക്കാനൊന്നും വരാറില്ല. അവന് ക്ഷമ കുറവാണ്, അവനൊരു കാര്യം വിചാരിച്ചാല്‍ അത് നന്നായി നടക്കണം. സുകുവേട്ടനും അതേ പോലെയാണ്. മകനും മരുമകളും തമ്മിലുള്ള ഗുസ്തിയില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ കാണുമ്പോള്‍ നല്ല സ്നേഹത്തിലാണ്. അതാണ് ഞാന്‍ അവരുടെ കൂടെ താമസിക്കാത്തത്. താമസിച്ചാല്‍ വല്ല ഗുസ്തിയും കാണേണ്ടി വന്നാലോ? ഇതിപ്പോ അവര്‍ ഇടയ്ക്ക് വരുന്നു, ഒന്നിച്ച് സമയം ചെലവഴിക്കുന്നു’, മല്ലിക പറയുന്നു.
‘എന്നോടങ്ങനെ ഇംഗ്ലീഷില്‍ കടുക് വറുക്കാറില്ല അവരാരും. അലംകൃത പഠിക്കുന്ന സ്‌കൂളില്‍, ആ കോമ്പൗണ്ടില്‍ കയറിയാല്‍ മുതല്‍ ഇംഗ്ലീഷ് പറയണം. എല്ലാവരും അവിടെ അങ്ങനെയാണ്. എന്നാലും, മകളെ മലയാളം പറയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് രാജു. ‘അച്ഛമ്മയൊരു സൂത്രം കൊണ്ടുത്തന്നിട്ടുണ്ട് മകള്‍ക്ക്’ എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ അവള്‍ ഇംഗ്ലീഷിലാണ് മറുപടി പറയുക. പെട്ടെന്ന് മലയാളം വരില്ല അവള്‍ക്ക്. പിന്നെ ‘നിങ്കള്‍, നാങ്കള്‍’ എന്നൊക്കെ പറയും. ഇതിലും ഭേദം ഇംഗ്ലീഷ് തന്നെയാണെന്നാണ് ഞാന്‍ പറയാറുള്ളത്. കൊച്ചുമക്കളെ മൂന്നുപേരും ഒന്നിച്ച് കിട്ടാന്‍ പാടാണ്’, മല്ലിക വ്യക്തമാക്കി.
Post Your Comments