രണ്ട് പെൺകുട്ടികളുടെ പ്രണയം പറയുന്ന ഹ്രസ്വ ചിത്രമാണ് ‘ന്യൂ നോർമൽ’. പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ആവിഷ്‌കാരങ്ങൾ താരതമ്യേനെ കുറവായതുകൊണ്ട് തന്നെ ഈ പ്രമേയത്തിൽ ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. മോനിഷ മോഹൻ മേനോനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത് ജിതിനാണ്. വിനു ഉദയ് ആണ് സംഗീതം. അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അനഘയാണ് അപ്പുവായി വേഷമിടുന്നത്.
ആൺ – പെൺ പ്രണയങ്ങളിലേത് പോലെ എല്ലാ വികാരവിചാരങ്ങളും ഒരേ ലിംഗത്തിൽപ്പെട്ടവരുടെ പ്രണയത്തിലും ഉണ്ടാകുമെന്നും ഇത്തരം പ്രണയങ്ങൾ സാധാരണമാണെന്നുമാണ് ചിത്രം പറയുന്നത്. സ്‌നേഹം സംഭവിക്കുന്നത് മനുഷ്യർ തമ്മിലാണെന്നും അതിൽ ആൺ-പെൺ വേർതിരിവ് ഇല്ലെന്നുമാണ് ചിത്രത്തിലൂടെ നൽകുന്ന സന്ദേശം.
ആണിനും പെണ്ണിനും ഇടയിൽ സ്‌നേഹവും, ഇണക്കവും, പിണക്കവും സംഭവിക്കാമെങ്കിൽ അത് പെൺകുട്ടികൾക്ക് ഇടയിലും സംഭവിക്കാം എന്ന് ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments