സോഷ്യൽമീഡിയയിലെ സജീവസാന്നിധ്യമാണ് അവതാരകയും നടിയുമായ ആര്യ. നടിയുടെ വിഷു സ്പെഷൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പരമ്പരാഗത ശൈലിയിൽ ദാവണിയാണ് ആര്യയുടെ വേഷം. കസവു ദാവണിയും ബ്ലാക്ക് ബ്രൊക്കേഡ് ബ്ലൗസും അതിനു ചേരുന്ന ആഭരണങ്ങളും ആര്യയുടെ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു. വിവേക് മേനോൻ ആണ് ചിത്രങ്ങൾ പകർത്തിയത്. ശബരിനാഥ് ആണ് സ്റ്റൈലിങ്.
എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്. പിന്നീട് ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലെ അവതാരകയായി മലയാളത്തിലേക്കെത്തി. ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയുമാണ് മലയാളികളുടെ മനസ്സിൽ ആര്യ ഇടം കണ്ടെത്തിയത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ടുവിൽ ആര്യയും മത്സരാർത്ഥിയായിരുന്നു.
മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലെത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ചു. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് നടി അവതരിപ്പിച്ചത്.
Post Your Comments