പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് രാവിൽ ഏഴുമണിയോടെയായിരുന്നു താരം ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാനേജർ വെങ്കി, ശരത്ത് എന്നിവരോടൊപ്പം ദിലീപ് സ്ഥലത്തെത്തിയിരുന്നു. തന്ത്രിയെ സന്ദർശിച്ച ദീലീപ് ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മലയിറങ്ങിയത്. മുൻ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ദിലീപ് പ്രതികരിക്കാൻ തയ്യാറായില്ല.
ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴിയാണ് ദിലീപ് സന്നിധാനത്തെത്തിയത്. ഏറെ നേരം തിരുനടയിൽ പ്രാർത്ഥനയിൽ മുഴുകി ദിലീപ് നിന്നു. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദർശനം നടത്തി. തുടർന്ന് ക്ഷേത്രം തന്ത്രിയേയും മേൽശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ബന്ധുക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദസന്ദേശങ്ങൾ സംബന്ധിച്ച് ചോദിച്ചറിയാനാണ് ഇവരെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്.
Post Your Comments