റംസാന്‍ നൊയമ്പു സമയത്ത് ദുഃഖവെള്ളിക്കൊപ്പം വന്ന വിഷുവിനെക്കുറിച്ചു ഹൃദ്യമായ ഒരനുഭവം പങ്കുവച്ചു നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍. തനിക്കു മറ്റേതൊരു സെല്‍ഫിയേക്കാളും വിലപ്പെട്ടത് എന്ന വിശേഷണത്തോടെ താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
കുറിപ്പ് പൂർണ്ണ രൂപം :
കുഞ്ഞയ്മൂനോട്
ഞാനിന്നലെ ചോദിച്ചു.
വിഷുവല്ലെ എന്താ പരിപാടി?
‘എന്ത് വിഷു; നോമ്ബല്ലേ?’
അത് ശര്യാണല്ലൊ.
‘ഒക്കെ സെര്യന്നെ..! കുന്നോളത്ത് ദുക്കവെള്ളി.
ഞമ്മക്കും ദുക്കം തന്നെ.’
അതെന്താ നിനക്ക് ദു:ഖം?
‘എന്താന്ന് ചോയ്ച്ചാപ്പൊ എന്താ പറയാ.. ദുക്കം തന്നെ ‘
ദു:ഖം മാറാന്‍ ഞാന്‍ ഇപ്പോ എന്താ ചെയ്യണ്ട്?
‘ന്തേങ്കിലും തന്നാ മതി’
എന്ത് തരണം? പത്ത് മത്യാേ?
‘ പത്ത് പോര ‘
ഇരുപതായാലോ?
‘ ആ… ഇര് വത് മതി’
ഞാന്‍ ആലോചിച്ചു.
‘ദൈവമെ ഞാനെത്ര ഭാഗ്യവാന്‍ ഇരുപതു ഉറുപ്പിക കൊണ്ട് ഒരാളുടെ ദു:ഖം മാറ്റാന്‍ നീയ്യെനിക്കവസരം തന്നു വല്ലൊ!’
ഇരുപതു കിട്ടിയതും കുഞ്ഞയമു പൂനിലാവു പോലെ പൊട്ടി വിടര്‍ന്നു.
നിലാവില്‍ ഞാനും കുതിര്‍ന്നു .
ന്നാ നമുക്കൊരു സെല്‍ഫി എടുത്താലോ?
‘ഓക്കെ ഓക്കെ ‘
കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെല്‍ഫി എനിക്ക് മറ്റേതു സെല്‍ഫിയേക്കാളും വിലപ്പെട്ടത്.
ആകയാലും പ്രിയരേ
സുപ്രഭാതം
Post Your Comments