GeneralLatest NewsMollywoodNEWS

20 വര്‍ഷം കഴിഞ്ഞെങ്കിലും നിന്റെ ഒരംശം ഇപ്പോഴും എന്നില്‍ ജീവിക്കുന്നു: നുറുങ്ങുന്ന കുറിപ്പുമായി നടി സിമ്രന്‍

പക്ഷേ, നമ്മള്‍ പരസ്പരം തുണയായി ഒരുമിച്ചുണ്ടെന്ന് എനിക്കറിയാം

 മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് സിമ്രന്‍. സഹോദരിയുടെ മരണ വാര്‍ഷികത്തില്‍ സിമ്രന്‍ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. 20 വര്‍ഷം മുന്‍പ് വിടപറഞ്ഞ നടി മൊണാലിന്റെ ഓർമ്മകളാണ് താരം പങ്കുവച്ചത്.

20 വര്‍ഷം കഴിഞ്ഞിട്ടും മൊണാലിന്റെ ഒരംശം ഇപ്പോഴും തന്റെയുള്ളിലുണ്ടെന്ന് സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.

read also: മമ്മൂട്ടിയുടെ പുഴു റിലീസിനൊരുങ്ങുന്നു: തിയതി പുറത്തുവിട്ടു

‘നീ ഇവിടെ ഇല്ലായിരിക്കാം… പക്ഷേ, നമ്മള്‍ പരസ്പരം തുണയായി ഒരുമിച്ചുണ്ടെന്ന് എനിക്കറിയാം. 20 വര്‍ഷം കഴിഞ്ഞെങ്കിലും നിന്റെ ഒരംശം ഇപ്പോഴും എന്നില്‍ ജീവിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു…’- സിമ്രന്‍ കുറിച്ചു.

21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മൊണാല്‍ മരിക്കുന്നത്. ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button