
ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നായികയാണ് മീര ജാസ്മിൻ. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മീര അഭിനയ ജീവിതത്തിൽ ഇടവേള എടുത്തിരുന്നു. ഇപ്പോൾ, ആറ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിൽ തിരിച്ചുവരവിനെ കുറിച്ച് താരം പറയുന്നുണ്ട്. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പില്ലെന്നും നടി പറയുന്നു.
‘നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാൻ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്. ഇപ്പോഴത്തെ നടിമാര്‍ മെസേജ് അയക്കാറുണ്ട്. ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ്’, മീര പറഞ്ഞു.
Also Read:അന്ന് ഓട്ടോയിൽ പ്രമോഷൻ, ഇന്ന് പ്രൈവറ്റ് ജെറ്റിൽ: യഷിന്റെ വൈറൽ വിഡിയോ
അതേസമയം, സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന നടിയാണെന്നും പലയിടത്തുനിന്നും മീരയെക്കുറിച്ചു വിമര്‍ശനം ഉയര്‍ന്നിരുന്നു. സംവിധായകരും നിര്‍മാതാക്കളും മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് കുറ്റപ്പെടുത്തിയ കാലമുണ്ടായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുൻപ് ഒരു അഭിമുഖത്തിൽ മീര കൃത്യമായ മറുപടി നൽകിയിരുന്നു. മീരയുടെ തിരിച്ചുവരവിൽ ഈ അഭിമുഖവും വൈറലാകുന്നുണ്ട്.
‘ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം. ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ്’, എന്നായിരുന്നു മുൻപ് മീര പറഞ്ഞത്.
Post Your Comments