കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കാണുന്ന താരങ്ങളില്‍ പ്രധാനിയാണ് വിജയ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലാഷിനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. കെ.ജി.എഫ് ചാപ്റ്റർ 2 വിന് ക്ലാഷ് വെച്ച് വിജയ് ചിത്രം ബീസ്റ്റ് എന്ന വാർത്ത വന്നത് മുതൽ ആരാധകർ ആകാംക്ഷയിലായിരുന്നു. ബീസ്റ്റ് ഏപ്രിൽ 13 ന് റിലീസ് ആയി. കെ.ജി.എഫ് ഒരു ദിവസം കൂടി കഴിഞ്ഞായിരുന്നു റിലീസ്. ഇതോടെ, ഒരു വലിയ ബോക്സോഫീസ് ക്ലാഷാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷകൾ അമ്പേ തകർന്നടിയുന്നു.
റിലീസിന്റെ ആദ്യദിവസം വമ്പൻ കളക്ഷനാണ് ബീസ്റ്റ് നേടിയത്. എന്നാൽ, കെ.ജി.എഫ് ചാപ്റ്റർ 2വിന്റെ റിലീസ് ബീസ്റ്റിന്റെ കളക്ഷനെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യദിനത്തിൽ 65 കോടിയോളം രൂപ ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് നേടിയ ബീസ്റ്റ് രണ്ടാം ദിനത്തിൽ 32 കോടി മാത്രമാണ് കളക്ട് ചെയ്തത്. സിനിമ പ്രദർശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മാറ്റിനി ഷോയ്ക്ക് പോലും ടിക്കറ്റുകൾ ലഭ്യമാണ്.
ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കെ.ജി.എഫ് ചാപ്റ്റർ 2വിന്റെ ഹിന്ദി കളക്ഷൻ ഇതിനകം 100 കോടിയിലേക്ക് കടക്കുകയാണ്. ആദ്യദിനത്തിൽ വിജയ്‌യുടെ ബീസ്റ്റ് കേരളത്തിൽ 6.6 കോടി നേടിയപ്പോൾ. കെ.ജി.എഫ് 7.3 കോടി കളക്ഷൻ നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കേരള ബോക്സോഫീസ് ചരിത്രത്തിൽ ആദ്യ ദിനം ഏറ്റവും അധികം പണം വാരിയ ചിത്രമായി മാറിയിരിക്കുകയാണ് കെ.ജി.എഫ്.
Post Your Comments