പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 2 ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രിയെ അത്ഭുതപ്പെടുത്തുകയാണ്. സിനിമയുടെ ആത്മാവ് റോക്കി ഭായി ആണ്. റോക്കി ഭായിക്ക് പറ്റിയ എതിരാളി, രവീണ ഠണ്ടൻ അവതരിപ്പിച്ച റമിക സെൻ എന്ന കഥാപാത്രമാണ്. രവീണയുടെ കഥാപാത്രം, അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഓർമപ്പെടുത്തുന്നതാണെന്നും ഇന്ദിരയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാകാം ഈ കഥാപാത്രത്തെ പ്രശാന്ത് അവതരിപ്പിച്ചതെന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, റമിക സെൻ എന്ന കഥാപാത്രത്തിന് പ്രത്യക്ഷത്തിൽ ഇന്ദിരാ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
കെ.ജി.എഫ് ചാപ്റ്റർ 2 വിലെ റമിക എന്ന കഥാപാത്രത്തിനായി പുറത്ത് നിന്ന് ആരെയും, ഒന്നിനെയും ഉദാഹരണമായി കണ്ടിട്ടില്ലെന്നും, ഒന്നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടല്ല ഈ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും രവീണ പറയുന്നു. താൻ അഭിനയിക്കുന്ന ഒരു കഥാപാത്രങ്ങൾക്കും റഫറൻസായി മറ്റൊരാളെയോ, മറ്റൊരു കഥാപാത്രത്തെയോ ഉപയോഗിക്കാറില്ലെന്ന് രവീണ പറയുന്നു.
Also Read:ജരാവ – പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ
‘ഞാൻ ഇതുവരെ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെയും റഫറൻസ് പോയിന്റായി ആരുടെയും പ്രകടനത്തെ സ്വീകരിച്ചിട്ടില്ല. അത്തരം സിനിമകളിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവർക്കും വ്യത്യസ്തമായ ഒരു ശൈലിയുണ്ട്. നമ്മൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആത്മാവ് എന്താണെന്ന് അഭിനയിക്കവേ നമുക്ക് മനസിലാകും. ഞാൻ ഇതുവരെ ഒരു റഫറൻസും നോക്കിയിട്ടില്ല. ആരെയും ഉൾപ്പെടുത്തി ഈ വേഷം ചെയ്തിട്ടില്ല. ശക്തമായ ഒരു രാഷ്ട്രീയക്കാരി എന്നത് മാത്രമായിരുന്നു ഈ കഥാപാത്രത്തെ കുറിച്ച് എനിക്കറിയാമായിരുന്നത്’, രവീണ പറയുന്നു.
Post Your Comments