ബംഗളൂരു: ‘കെജിഎഫ്’ എന്ന വിജയചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ സൃഷ്ടിച്ച താരമാണ് യഷ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും, സൂപ്പര്‍താരത്തിലേക്കുളള അദ്ദേഹത്തിന്റെ ജൈത്രയാത്രയിലെ പഴയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2009ൽ സ്വന്തം സിനിമ പ്രമോട്ട് ചെയ്യാൻ ഓട്ടോ ഡ്രൈവറായി മാറിയ യഷിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.
2009ൽ പുറത്തിറങ്ങിയ ‘കല്ലാറ സന്തെ’ എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായ സോമു എന്ന കഥാപാത്രമായാണ് യഷ് അഭിനയിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു ഓട്ടോയിലെ യാത്രക്കാർ. അന്ന് ഓട്ടോയിൽ സ്വന്തം സിനിമയുടെ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിൽ ഇന്ത്യ മുഴുവൻ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നു, എന്നാണ് ആരാധകർ പറയുന്നത്.
Leave a Comment