കൊച്ചി: മലയാളത്തിന്റെ പ്രിയ താരമാണ് സുരേഷ് ഗോപി. വിഷുകൈനീട്ടത്തിന്റെ പേരിൽ താരത്തിന് നേരെ വിമർശനങ്ങൾ ഉയരുകയാണ്. ഈ അവസരത്തിൽ സുരേഷ് ഗോപിയുടെ ഇടപെടലില്‍ പ്രധാനമന്ത്രി തന്നെ പ്രശംസിച്ച കാര്യം ഓര്‍ത്തെടുക്കുകയാണ് ശ്രീമന്‍ നാരായണന്.
താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി എം പിയാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചതെന്നും അദ്ദേഹത്തെ വന്ദിക്കാനല്ല, സാഷ്ടാംഗം നമസ്ക്കരിക്കാനും തനിക്ക് ഒരു മടിയുമില്ലെന്നും ശ്രീമന്‍ നാരായണന് പറയുന്നു.
ഒരു ലക്ഷം മണ്‍പാത്രങ്ങള്‍ പക്ഷികള്‍ക്കു കുടിവെള്ളം പകര്‍ന്നു വക്കാന്‍ സൗജന്യമായി വിതരണം ചെയ്തു പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ പ്രശംസക്കു പാത്രമായ ആളാണ് ശ്രീമന്‍ നാരായണന്.
സുരേഷ് ഗോപിയുടെ വിഷുക്കൈ നീട്ടവുമായി ബന്ധപ്പട്ട് ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീമന്‍ നാരായണന് കുറിച്ചത് ഇങ്ങനെ,
‘ഞാന്‍ ശ്രീമന്‍ നാരായണന്. കഴിഞ്ഞ മന് കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച ശ്രീമന്‍ നാരായണന്. ഒരു ലക്ഷം മണ്‍പാത്രങ്ങള്‍ പക്ഷികള്‍ക്കു കുടിവെള്ളം പകര്‍ന്നു വക്കാന്‍ സൗജന്യമായി വിതരണം ചെയ്തു പ്രധാനമന്ത്രിയുടെ പ്രശംസക്കു പാത്രമായി ഞാന്‍!
എന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ആരാണ്? സുരേഷ് ഗോപി ! അദ്ദേഹത്തിനെ വന്ദിക്കാനല്ല സാഷ്ടാംഗം നമസ്ക്കരിക്കാനും എനിക്ക് ഒരു മടിയുമില്ലെന്നല്ല അത് വലിയ അഭിമാനമാമായി കാണുകയുമാണ് ഞാന്‍.
ഒരു ലക്ഷം തികയുന്ന മണ്‍പാത്രം പ്രധാനമന്ത്രിക്കു സമര്‍പ്പിക്കണമെന്ന എന്റെ ജന്മാഭിലാഷത്തിന് സാക്ഷാത്ക്കാരമൊരുക്കിയ മഹാപുരുഷനാണ് സുരേഷ് ഗോപി ! ഇന്ന് ജീവജലത്തിന് ഒരു മണ്‍പാത്രമെന്ന എന്റെ കാരുണ്യപ്രവര്‍ത്തനം ലോകം മുഴുവന്‍ അറിയപ്പെട്ടു ! ഇതിനു ആത്യന്തികമായി കാരണമായത് സുരേഷ് ഗോപിയാണ്.
എന്നെ നേരിട്ടു കാണാതെ ഞാനുമായി നേരിട്ടു ബന്ധങ്ങളൊന്നുമില്ലാതെ എന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ ഈ അണ്ഡകടാഹത്തില്‍ ആരു തയ്യാറാകും സുരേഷ് ഗോപിയെന്ന പച്ചമനുഷ്യനല്ലാതെ ?!!
ഒന്നും പ്രതീക്ഷിക്കാതെ മാനവികമായ പരിഗണനകള്‍ മാത്രം നിലപാടുകളില്‍ തെളിയുന്ന മറ്റേതു നേതാവുണ്ട് നമുക്കു ചൂണ്ടിക്കാണിക്കാന്‍ ഈ ദൈവത്തിന്റെ നാട്ടില്‍ ?!! സുരേഷ് ഗോപിക്കു പകരം സുരേഷ് ഗോപി മാത്രം !
ആയിരം വേദികളില്‍ ഞാന്‍ ഈ വിവരങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്!എന്നെപ്പോലെ ആയിരങ്ങള്‍ ഇത്തരം സത്യങ്ങള്‍ വിളിച്ചു പറയാന്‍ അവസരം കാത്തു നില്‍ക്കുന്നുമുണ്ട്!സുരേഷ് ഗോപിക്കു ആയുരാരോഗ്യങ്ങള്‍ നല്കി അനുഗ്രഹിക്കണേ ഭഗവാനേ എന്നു ആയിരങ്ങളെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു…’
Post Your Comments