13 വർഷം നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഗായിക ബ്രിട്ട്നി സ്പിയേസ് സന്തോഷ വാർത്തയുമായി രംഗത്ത്. കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് താരം. പങ്കാളി സാം അസ്ഖാരിയ്‌ക്കൊപ്പമാണ് ഈ വിവരം താരം ആരാധകരോട് പങ്കുവച്ചത്.
സാം അസ്ഖാരിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോഴാണ് താൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിവരം ബ്രിട്ട്നി പങ്കുവച്ചത്. ഒരു പിതാവാകണമെന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നെന്നും പിതാവിന്റേതായ എല്ലാ കടമകളും താൻ ആത്മാർഥതയോടെ നിര്‍വഹിക്കുമെന്നും സാം കുറിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ്, പിതാവ് ജാമി സ്പിയേഴ്സിന്റെ രക്ഷാകർതൃഭരണത്തിൽ നിന്നും മോചനം നേടിയത്. ഇക്കാലമത്രയും ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്ന പിതാവ് താരത്തിന്റെ സ്വകാര്യജീവിതത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗർഭം ധരിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ഇതിനായി മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. രക്ഷാകർതൃഭരണത്തിലെ പീഡനങ്ങൾ സഹിക്കാനാകാതെ ബ്രിട്ട്നി പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments