ചെന്നൈ: വിഷു സ്പെഷ്യലായി എത്തിയ വിജയ് ചിത്രം ‘ദ ബീസ്റ്റ്’ നിരോധിക്കണമെന്ന് എംഎംകെ. മുസ്ലിം സമുദായത്തെ ആകമാനം അപമാനിക്കുന്നുവെന്നു ആരോപിച്ചാണ് മനിതനേയ മക്കള്‍ കച്ചി പാര്‍ട്ടി ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യമുയർത്തുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള ഇക്കാര്യം ആവശ്യപ്പെട്ടു.
read also: ആ പരിപ്പ് ഇവിടെ വേവൂല: സുരേഷ് ഗോപിയുടെ ‘മ്ലേച്ഛന്‍’ പരാമര്‍ശത്തിനു മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി
കുവൈറ്റിലും ഖത്തറിലും ചിത്രം നിരോധിച്ചതിനെ കുറിച്ച് സൂചിപ്പിച്ച എംഎച്ച് ജവഹറുള്ള, സമൂഹത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ നടക്കുമ്പോഴും കൊവിഡ് 19 മഹാമാരി കാലത്തും ധീരപൂര്‍വമായ ഇടപെടലുകളാണ് മുസ്ലിം സമുദായം നടത്തിയതെന്നും പക്ഷെ, ബീസ്റ്റ് സമുദായത്തെ അപമാനിക്കുകയും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള അവസരവുമുണ്ടാക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
‘വിശ്വരൂപം, തുപ്പാക്കി എന്നീ ചിത്രങ്ങള്‍ മുസ്ലിം സമുദായത്തെ അപമാനിക്കുന്നതായിരുന്നു. അത്തരം ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ കുറവ് വന്നതായിരുന്നു. ഇപ്പോഴിതാ ബീസ്റ്റ് അത്തരം ചിത്രങ്ങള്‍ക്ക് വീണ്ടും ജീവന് നല്കിയിരിക്കുന്നു’- ജവഹറുള്ള പറഞ്ഞു.
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ബീസ്റ്റിൽ വിജയ്ക്ക് നായിക പൂജ ഹെഗ്ഡേയാണ്.
Post Your Comments