സുരേഷ് ഗോപിയുടെ ‘മ്ലേച്ഛന്‍’ പരാമര്‍ശത്തിനു മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ശബ്ദതാരാവലി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമര്‍ശനം. വിഷുക്കൈനീട്ടം വിവാദമായ സംഭവത്തില്‍ സുരേഷ് ഗോപി നടത്തിയ ‘മ്ലേച്ഛന്‍’ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്ന് മന്ത്രി പറയുന്നു.
‘മ്ലേച്ഛന്‍’ പദത്തിന് ശബ്ദതാരാവലി നല്‍കുന്ന ഒരര്‍ത്ഥം അനാര്യന്‍ എന്നാണ്. പദപ്രയോഗത്തിലെ മാടമ്പിത്തരം സ്വാഭാവികമാണെന്നും എന്നാലാ പരിപ്പ് ഇവിടെ വേവൂലെന്നും ശിവന്‍കുട്ടി പറഞ്ഞു.
read also: നാടൻ ഭാഷയിൽ പറഞ്ഞാൽ നവ്യാ നായരുടെ ‘സിനിമയിലെ ആദ്യത്തെ തന്ത !’ : ബാലചന്ദ്രമേനോൻ പറയുന്നു
വിഷുക്കൈനീട്ടം വിവാദമാക്കിയ സംഭവത്തിൽ സുരേഷ് ഗോപി, തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്‍മാരാണെന്ന് പറഞ്ഞിരുന്നു. ‘ദ്രോഹികളാണ് വിമര്‍ശിക്കുന്നത്. വിമര്‍ശകരോട് പോകാന്‍ പറ. ടി.പിയെയും ഷുഹൈബിനേയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട. മ്ലേച്ഛമായ രാഷ്ട്രീയ ചിന്താഗതിയാണെന്നും’- സുരേഷ് ഗോപി പറഞ്ഞു
Post Your Comments