BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതി നേടുന്നു: ബോളിവുഡ് സംവിധായകർക്കെതിരെ വിമർശനവുമായി അജയ് ദേവ്​ഗൺ

മുംബൈ: ബോളിവുഡ് സിനിമകൾ അടക്കിവാഴുന്ന ഉത്തരേന്ത്യയിൽ, ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതി നേടുന്നതായി നടനും സംവിധായകനുമായ അജയ് ദേവ്​ഗൺ. പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ‘റൺവേ 34’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ഭാഷയ്ക്ക് പുറമേ, പുറത്തുള്ള പ്രേക്ഷകരേക്കൂടി ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ചലച്ചിത്രകാരന്മാർ തിരക്കഥകൾ തയ്യാറാക്കുന്നതെന്ന് അജയ് ദേവ്​ഗൺ ചൂണ്ടിക്കാട്ടി.

ഈ കാല് പിടുത്തം ആരും കണ്ടില്ലേ? അമ്മൂമ്മയുടെ ആധാരം പണയത്തിൽ നിന്നെടുത്ത് കൊടുത്ത് കാല് തൊട്ട് വണങ്ങുന്ന സുരേഷ് ഗോപി

ദക്ഷിണേന്ത്യയിൽ ബോളിവുഡ് സിനിമകൾ എത്തുന്നില്ല എന്നല്ല അതിനർത്ഥമെന്നും എന്നാൽ, വലിയ രീതിയിൽ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിക്കാൻ ഇതുവരെ ആരും ശ്രമിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമകളിൽ ജനപ്രീതിയുള്ള ഉത്തരേന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തി പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടാക്കുകയാണെന്നും അജയ് ദേവ്​ഗൺ പറഞ്ഞു.

അമിതാഭ് ബച്ചൻ, രാകുൽ പ്രീത് സിങ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റൺവേ 34’ൽ അജയ് ദേവ്​ഗണും മറ്റൊരു മുഖ്യവേഷത്തിലെത്തുന്നു. 2015ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം അജയ് ദേവ്​ഗൺ ഫിലിംസിന്റെ ബാനറിൽ താരം തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button