ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം മെയ് ഇരുപതിന് പ്രദർശനത്തിനെത്തും.
ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. പശ്ചിമകൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനത്തിൻ്റെ കഥയാണ് ഈ ചിത്രം. പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.
read also: ‘ഈ തള്ളയ്ക്ക് ഇതിന്റെ ആവശ്യമുണ്ടോ?’ എന്നായിരുന്നു വിമർശനം: ശ്രീജ രവി പറയുന്നു
ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവിവർമ്മയാണ്.
ബിനു പപ്പു, സുധിക്കോപ്പ, ലുക്മാൻ, ഗോകുലൻ, സുജിത് ശങ്കർ, ഐ.ടി. ജോസ്, വിൻസി അഭിലാഷ്, ദേവി രാജേന്ദ്രൻ, ധന്യ അനന്യ റിയാ സൈനു, സ്മിനു സി ജോ, സജീദ് പട്ടാളം, അബു വലിയ കുളം എന്നിവരും വേഷമിടുന്നു.
അൻവർ അലിയുടെ വരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു,
കലാസംവിധാനം -സാബു വിതുര .
മേക്കപ്പ് -മനു
കോസ്റ്റ്യും ഡിസൈൻ – മഞ്ജു ഷാ രാധാകൃഷ്ണൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ — ബിനു പപ്പു,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ,
കോ- പ്രൊഡ്യൂസർ -ഹരീന്ദ്രൻ.
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -മനു ആലുക്കൽ .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- ജിനു. പി.കെ.
Post Your Comments