CinemaGeneralLatest NewsMollywoodNEWS

‘ഓർമ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും’: മകളുടെ ഓർമ്മയിൽ ചിത്ര

മലയാളികള്‍ക്ക് ആഘോഷത്തിന്‍റെ ദിനമാണ് വിഷു ദിനം. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയെ സംബന്ധിച്ചിടത്തോളം എല്ലാ വിഷു ദിനങ്ങളും നൊമ്പരത്തിന്‍റെ ദിനമാണ്. വിവാഹശേഷം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ നന്ദന മോളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഒരു വിഷുദിനത്തിലായിരുന്നു. മകള്‍ ഓര്‍മ്മയായിട്ട് ഈ വിഷുദിനത്തിൽ 11 വര്‍ഷങ്ങള്‍ കഴിഞ്ഞു. അകാലത്തിൽ പിരിഞ്ഞു പോയ മകൾ നന്ദനയുടെ ഓർമ്മകൾ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ​ചിത്ര. ഓർമ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്ന് മകളുടെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചു.

Also Read:ആ ജോലി അച്ഛൻ ഇഷ്ടപ്പെട്ടിരുന്നു, അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ല: തുറന്നു പറഞ്ഞ് യഷ്

2011 ലെ വിഷു നാളിലായിരുന്നു ചിത്രയുടെ ഏകമകളുടെ മരണം. 2011 ഏപ്രിൽ 14-ന് ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണുമരിക്കുകയായിരുന്നു നന്ദന. പിന്നീടുള്ള ഓരോ വർഷവും ചിത്ര മകൾ മരിച്ച ദിവസം അവളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. മകളുടെ ഓർമ്മകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ വർഷം ചിത്ര കുറിച്ചത്.

എൻജിനിയറായ വിജയശങ്കറുമായി 1987-ലായിരുന്നു ചിത്രയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്​ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്. നന്ദനയെന്നായിരുന്നു പേര്. 2011 ലെ ഒരു വിഷു നാളിലാണ് നന്ദന ദുബായിയിൽ വച്ച് നീന്തൽക്കുളത്തിൽ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. നന്ദനയുടെ വിയോഗത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button