നടൻ ഒറ്റാൽ വാസവൻ എന്നറിയപ്പെടുന്ന കുമരകം വാസുദേവൻ അന്തരിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലൂടെയാണ് വാസുദേവൻ ശ്രദ്ധനേടുന്നത്. ആലപ്പുഴ കുമരകം സ്വദേശിയാണ്. രക്തസമ്മർദത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 76 വയസായിരുന്നു.
2014ൽ ഇറങ്ങിയ ഒറ്റാൽ രാജ്യാന്തര ചലച്ചിത്ര മേളയിലും ദേശീയ തലത്തിലും ശ്രദ്ധനേടിയിരുന്നു. വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസവൻ അവതരിപ്പിച്ചത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന വാസവനെ കായലിൽ മീൻ പിടിക്കുന്നത് കണ്ടാണ് സംവിധായകൻ ജയരാജ് ഒറ്റാലിലേയ്ക്ക് ക്ഷണിച്ചത്. ആ വർഷത്തെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഒറ്റാൽ സ്വന്തമാക്കിയിരുന്നു.
Post Your Comments