![](/movie/wp-content/uploads/2022/04/webp.net-resizeimage-8.jpg)
മോഹന്‍ലാലിനൊപ്പം മറക്കാനാകാത്ത അനുഭവം തുറന്നു പറഞ്ഞ് വിദ്യ ബാലന്‍. ‘ചക്രം’ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതും ചിത്രത്തിന്റെ സെറ്റിലുണ്ടായ ഓർമ്മകളും പങ്കുവെയ്ക്കുകയാണ് താരം. ഷൂട്ടിംഗ് സെറ്റില്‍ മോഹന്‌ലാലിന്റെ ചില പ്രവര്‍ത്തികള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മോഹന്‍ലാലില്‍ നിന്ന് നിരവധി പാഠങ്ങൾ പഠിച്ചുവെന്നും വിദ്യ ബാലൻ പറഞ്ഞു.
‘ചക്രം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ മോഹന്‍ലാലില്‍ നിന്ന് ഒരു പ്രധാന പാഠം ഞാന്‍ പഠിച്ചു. ഷൂട്ടിങ്ങിനിടയില്‍ സമയം കിട്ടിയാല്‍ പോലും മോഹന്‍ലാല്‍ അത് അദ്ദേഹത്തിന് വേണ്ടി ഉപയോഗിക്കില്ല. പകരം, സെറ്റിലെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരോടൊപ്പം നിന്ന് ജോലികള്‍ ചെയ്യും’.
‘അത് ടേപ്പ് പിടിക്കുകയാകട്ടെ, ജോലിക്കാരെ സഹായിക്കുകയാകട്ടെ. സെറ്റിലുള്ള ജോലികള്‍ മോഹന്‍ലാല്‍ ചെയ്യും. എന്നാല്‍, സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ മോഹന്‍ലാല്‍ ഒരു വിസ്മയമായി മാറുകയാണ്. അതും സ്‌ക്രിപ്റ്റ് പോലും വായിക്കാതെ’ വിദ്യ ബാലന്‍ പറയുന്നു.
Post Your Comments