മലയാളികളുടെ പ്രിയ നടി സേതുലക്ഷ്മി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കോമഡി താരം കിഷോറിന്റെ ചികിത്സയ്ക്ക് മോഹന്‍ലാല്‍ ചെയ്തു തന്ന സഹായത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ടെന്നും, തന്റെ മകന് ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹന്‍ലാലാണെന്നും സേതുലക്ഷ്മി പറയുന്നു.
‘മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ട്. എന്നെ വലിയ കാര്യവും സ്നേഹവുമാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാന്‍ പോയതാണ് മകന്റെ തിരിച്ച് വരവില്‍ നിര്‍ണ്ണായകമായത്. മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാന്‍സ് പഠിച്ചതാണ് ആ ഡോക്ടറും’.
‘മോഹന്‍ലാല്‍ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയില്‍ ആള് വന്ന് കാത്തിരുന്നാണ് എന്നെയും മകനെയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹന്‍ലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരുടെയും കൂടെ അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണ്’ സേതുലക്ഷ്മി പറഞ്ഞു.
Post Your Comments