മലയാളികളുടെ പ്രിയ നടൻ ഉണ്ണിമുകുന്ദനെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന് ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നതായി ഷാജോണ്‍ പറയുന്നു. മേപ്പടിയാന് സിനിമയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാജോണ്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഞാന്‍ ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെ വെച്ചാണ് ഉണ്ണി മുകുന്ദന് എന്താണ് എന്നുള്ളത് ഞാന്‍ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അതിന്റെ പേര് ഞാന്‍ പറയുന്നില്ല’.
Read Also:- തന്റെ മകന് ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹന്‍ലാലാണ്: സേതുലക്ഷ്മി
‘അത് അത്ര വലിയ അഭിപ്രായം കിട്ടിയ ഒരു സിനിമയല്ല. സത്യം പറഞ്ഞാല്‍ ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു. അന്ന് ഉണ്ണിയോട് എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല. പക്ഷെ, ഇന്ന് എനിക്ക് പറയാനുണ്ട്. അടങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവര്ക്കും ഒരു പ്രചോദനമാണ് ഉണ്ണി മുകുന്ദന്’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Post Your Comments